'ഞാന്‍ പുലയനാണ്, ഇവിടെവരെ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്'; ജാതി അധിക്ഷേപം നേരിട്ട സംവിധായകന്‍ അരുണ്‍ രാജ്

നടന്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ചതിനുപിന്നാലെ ജാതി അധിക്ഷേപ കമന്റുകള്‍ നേരിടേണ്ടിവന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ രാജ്. താന്‍ പുലയനാണെന്ന് അഭിമാനത്തോടുകൂടെ തന്നെ പറയുമെന്നും ജാതിയും മതവും നിറവും എവിടെയും മറച്ചുവെച്ചിട്ടില്ലെന്നും അരുണ്‍ രാജ് പറഞ്ഞു. നടന്‍ മമ്മൂട്ടിയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേരീതിയില്‍ കാണുന്നയാളാണെന്നും അരുണ്‍ പറഞ്ഞു. 'ഇതിനുമുന്‍പും ജാതി അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. തകര്‍ക്കരുത്. ഒരു അപക്ഷയാണ്'- അരുണ്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

മമ്മൂട്ടിക്കൊപ്പമുളള ചിത്രം 'ബാക്കി പിറകേ' എന്ന അടിക്കുറിപ്പോടെയായിരുന്നു അരുണ്‍ രാജ് പങ്കുവെച്ചത്. ആ പോസ്റ്റിനുതാഴെയാണ് ജാതി അധിക്ഷേപ കമന്റ് വന്നത്. 'ഇവനാണോ അരുണ്‍ രാജ്. മമ്മൂട്ടിയെവച്ച് സിനിമ ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവനാണോ? പുലയന്മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാന്‍ പറ. പുലയന്റെ മോന്‍'-എന്നായിരുന്നു പ്രിയ രതീഷ് എന്ന അക്കൗണ്ടില്‍നിന്നും വന്ന കമന്റ്. 

അരുണ്‍ രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്‌

പ്രിയ സുഹൃത്തുക്കളെ.....

ഏറെ വിഷമത്തോടെ, 

ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ടുകാണും. അതിൻറെ താഴെ വന്ന ഒരു കമൻറ് എല്ലാവരും കണ്ടുകാണും എന്ന് കരുതുന്നു, കണ്ടിട്ടില്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു.

പറയാൻ വന്നത് , ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന്. ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, 

എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല. 

പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത് . 

ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്..

കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More