യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധങ്ങള്‍ പ്രഹസനമാണ്- ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധങ്ങള്‍ പ്രഹസനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കരിങ്കൊടി പ്രതിഷേധങ്ങള്‍ക്ക് ജനപിന്തുണയില്ലെന്നും പ്രത്യേകം ആളുകളെ എത്തിച്ച് നടത്തുന്ന മൂന്നാള്‍ സമരമാണ് അതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇത്തരം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ അത് നോക്കിനില്‍ക്കില്ലെന്നും ജനങ്ങള്‍ക്കിടയില്‍നിന്ന് അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കുണ്ടെന്നത് ചില മാധ്യമങ്ങളും ബിജെപി കോണ്‍ഗ്രസ് കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണെന്നും ഒരു പരിപാടിയിലും ഒരു നിറത്തിനും വിലക്കില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ചിലയാളുകള്‍ കറുത്ത വസ്ത്രവും മാസ്‌കുമണിഞ്ഞ് ഗൂഢലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ പരിപാടികളിലേക്ക് എത്തുകയും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരുടെ ദുരുദ്ദേശം എല്ലാവര്‍ക്കും മനസിലാവും. അത് മറച്ചുവെച്ചാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടിവരും'- ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടതുപക്ഷ സര്‍ക്കാരിനുകീഴില്‍ കേരളം വികസനത്തിന്റെ പുതുചരിത്രം കുറിയ്ക്കുമ്പോള്‍ അതില്‍ അസൂയപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ എന്ത് പ്രചാരണവും നടത്താമെന്നും ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും ആരും കരുതരുതെന്നും സത്യം ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More