യേശുദാസ്-ചിത്ര ഗാനമേളയില്‍ കല്ലെറിഞ്ഞയാള്‍ കാല്‍നൂറ്റാണ്ടിനുശേഷം പിടിയില്‍

കോഴിക്കോട്: മലയാളത്തിലെ പിന്നണി ഗായകരായ യേശുദാസ്-ചിത്ര എന്നിവര്‍ കോഴിക്കോട്ട് അവതരിപ്പിച്ച ഗാനമേളക്കിടെ സ്റ്റേജിലേക്ക് കല്ലെറിഞ്ഞയാളെ കാല്‍നൂറ്റാണ്ടിനുശേഷം പൊലീസ് പിടിച്ചു. മലപ്പുറം മുതുവല്ലുരില്‍ തെരുവുകച്ചവടക്കാരനായ എന്‍ വി അസീസിനെയാണ് അറസ്റ്റുചെയ്തത്. ഗാനമേള നടക്കുമ്പോള്‍ ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അക്കാലത്ത് അസീസ് കോഴിക്കോട് നഗരസഭാ പരിധിയില്‍ പെട്ട മാത്തോട്ടത്തായിരുന്നു താമസം. തന്റെ 32-ാം വയസ്സില്‍ നടത്തിയ കല്ലേറിനാണ്  56-ാം വയസ്സില്‍ ഇപ്പോള്‍ അസീസ് പോലീസ് വലയിലായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് മത്തോട്ടം പണിക്കാമഠം സ്വദേശിയായ അസീസ് 1999 ഫെബ്രുവരി 7 നാണ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച യേശുദാസ്-ചിത്ര ഗാനമേളക്ക് പോയത്. മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അന്ന് ആവശ്യപ്പെട്ട പാട്ടുകള്‍ പാടാന്‍ തയറാകത്തതിന്റെ പേരില്‍ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുകയായിരുന്നു എന്നാണു വിവരം. കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ അസീസ് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അയല്‍ക്കാരന്‍ നല്‍കിയ വിവരമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ ജാമ്യത്തില്‍ വിട്ടയച്ചു. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More