കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ വര്‍ണാന്ധത ബാധിച്ച ഫാസിസ്റ്റാണ് - മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് വസ്ത്രത്തിനും മാസ്‌കിനും വിലക്കേർപ്പെടുത്തുന്നതിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. 'കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം'-എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കോഴിക്കോട് മീഞ്ചന്ത ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയെന്ന് ആരോപണമുയർന്നത്. പരിപാടിക്കെത്തുന്ന വിദ്യാർത്ഥികൾ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ കറുപ്പ് നിരോധിക്കണമെന്ന് തങ്ങൾ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ഹാളിലേക്ക് കയറ്റിയിരുന്നെന്നും പൊലീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ന് കാസർഗോട്ടെത്തിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിപ്പറമ്പിൽവെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, കെ എസ് യു പയ്യന്നൂർ അസംബ്ലി പ്രസിഡന്റ് ആകാശ് ഭാസ്‌കരൻ എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. 15 ഡി വൈ എസ് പിമാരുടെയും 40 ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലാണ് ജില്ലയിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More