ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍- എ എ റഹീം

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് കൂടിക്കാഴ്ച്ചയില്‍ പ്രതികരണവുമായി എഎ റഹീം എംപി. രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച്ച ആശങ്കയുണ്ടാക്കുന്നതാണെന്നും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും എ എ റഹീം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു റഹീമിന്റെ പ്രതികരണം. 

'അങ്ങേയറ്റം നിഗൂഢവും അപകടകരവുമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിനെപ്പറ്റിയും ആര്‍എസ്എസ് ജമാഅത്തെ ഇസ്ലാമിയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഇവര്‍ മാറ്റിപ്പറയാന്‍ തയാറാവുമോ? കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ട്'- എ എ റഹീം പറഞ്ഞു.

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. സംഘപരിവാറുമായി അവരോടുളള വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുളളിപ്പുലിയെ കുളിപ്പിച്ച് പുളളി മാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണെന്നും ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ച്ചയുടെ ഉളളടക്കം എന്താണെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നനും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More