ആര്‍എസ്എസുമായി പോരാടേണ്ട സമയമാണിത്- ജമാഅത്തെ ഇസ്ലാമിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കുളള സാഹചര്യമല്ല നിലവിലുളളതെന്നും അവരോട് പോരാടേണ്ട സമയമാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയാണെന്നും ചര്‍ച്ച നടന്നുവെന്ന് വാര്‍ത്തകളില്‍ കണ്ട അറിവേ തനിക്കുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ചയെക്കുറിച്ച് പ്രതികരിച്ചു. 'വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍എസ്എസിന്റെ നയം മാറ്റാന്‍ ആരുവിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതേതര ശക്തികളുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് കൂടിക്കാഴ്ച്ച'-എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി- മുജാഹിജ് സംഘടനകളും രംഗത്തെത്തി. ഏകപക്ഷീയമായ ചര്‍ച്ചയാണ് നടന്നതെന്നും അതില്‍ ജമാഅത്തെ ഇസ്ലാമിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കെ എന്‍ എം അധ്യക്ഷന്‍ അബ്ദുളളക്കോയ മദനി പറഞ്ഞു. ആര്‍എസ്എസുമായി ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More