വേലുപ്പിളള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം; പി നെടുമാരനെ ഇന്റലിജന്‍സ് ചോദ്യംചെയ്യും

ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ച തമിഴ്‌നാട് നാഷണലിസ്റ്റ് മൂവ്‌മെന്റ് (ടിഎന്‍എം) നേതാവ് പി നെടുമാരനെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ചോദ്യംചെയ്യും. തമിഴ്‌നാട് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാവും. വേലുപ്പിളള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന പി നെടുമാരന്റെ അവകാശവാദത്തെ പൂര്‍ണമായും തളളിക്കളയാനാകില്ലെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിലപാട്. ഫെബ്രുവരി പതിമൂന്നിനാണ് പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് പൊതുജനങ്ങള്‍ക്കു മുന്നിലെത്തുമെന്നും നെടുമാരന്‍ പറഞ്ഞത്.

തന്റെ കുടുംബം പ്രഭാകരന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം നിലവില്‍ എവിടെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ പറഞ്ഞിരുന്നു. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ലോകമെമ്പാടുമുളള തമിഴ് ജനതയ്ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ലിബറേഷന്‍ ഓഫ് തമിഴ് ഈഴം നേതാവ് പ്രഭാകരന്‍ ഇന്നും ജീവനോടെയുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു. ഈ വെളിപ്പെടുത്തലോടെ അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് അവസാനമാകുമെന്ന് കരുതുന്നു. ശ്രീലങ്കയില്‍ രജ്പക്‌സെ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധവും അന്താരാഷ്ട്ര സാഹചര്യങ്ങളും തന്റെ തിരിച്ചുവരവിന് പറ്റിയ സമയമായാണ് പ്രഭാകരന്‍ കരുതുന്നത്. തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുളള പദ്ധതികള്‍ അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും'- എന്നായിരുന്നു പി നെടുമാരന്‍ പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More