ശിഷ്യന് പുറകെ ആശാനും അകത്ത് പോകും - കെ സുധാകരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവനപദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിനുപിന്നാലെ പരിഹാസവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുമെന്നും ശിഷ്യന് പുറകെ ആശാനും അകത്തുപോകുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുകയാണെന്നും സുധാകരന്‍ ആരോപിച്ചു. 

കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. 98  ദിവസം ജയിലില്‍ കിടന്ന ശിവശങ്കറിനെ മുഖ്യമന്ത്രി വീണ്ടും സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും ഉദ്യോഗസ്ഥര്‍ക്ക് രചന നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നല്കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്‌ എം ശിവശങ്കരെന്നും കെ സുധാകരന്‍ ആരോപിച്ചു. 

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ലഭിക്കാന്‍ 4.48 കോടി കോഴ നല്‍കിയെന്ന യൂണിടെക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുന്‍പ് ഇഡി കേസെടുത്തത്. കേസിലെ ആദ്യത്തെ അറസ്റ്റാണ് ശിവശങ്കറിന്റേത്. കേസില്‍ നേരത്തെ സ്വപ്‌നാ സുരേഷ്, സരിത്ത്, സന്തോഷ് ഈപ്പന്‍ എന്നിവരെ ചോദ്യംചെയ്തിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ശിവശങ്കര്‍ നിഷേധിച്ചു. കേസ് മറ്റുളളവര്‍ കെട്ടിച്ചമച്ചതാണെന്നും തനിക്ക്  പങ്കില്ലെന്നുമാണ് ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പക്കല്‍ ആവശ്യമായ തെളിവുണ്ടെന്ന് കാണിച്ചാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More