ഏറ്റവും മികച്ച പുരുഷതാരം; പുരസ്ക്കാരം സ്വന്തമാക്കി ഗില്‍

ഡല്‍ഹി: ഐ സി സിയുടെ 2023 ജനുവരിയിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി ശുഭ്മാന്‍ ഗില്ല്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗില്ലിന് പുരസ്ക്കാരം ലഭിച്ചത്. മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീം നായിക ഗ്രേസ് സ്‌ക്രൈവെന്‍സിനെ തെരഞ്ഞെടുത്തു. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം ആണ് ഗ്രേസ്. ശ്രീലങ്ക, ന്യൂസിലന്‍ഡ്‌ തുടങ്ങിയ ടീമുകള്‍ക്കെതിരെയുള്ള മത്സരത്തില്‍ 567 റണ്‍സാണ് ഗില്ല് നേടിയത്.

ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയും ട്വന്റി 20യില്‍ സെഞ്ചുറിയും നേടി ഗില്‍ ചരിത്രം കുറിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 149 പന്തുകളില്‍ നിന്ന് 208 റണ്‍സാണ് ഗില്‍ നേടിയത്. രണ്ടാം മത്സരത്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന താരം മൂന്നാം ഏകദിനത്തില്‍ സെഞ്ചറിയും നേടി. പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് ഗില്‍ ആണ്. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ശേഷം ഈ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ താരമാണ് ഗില്‍

Contact the author

Web Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More