'എന്റെ അനിയന് മരത്തില്‍ കയറാന്‍ അറിയില്ല': റീ പോസ്റ്റ്മാര്‍ട്ടം വേണമെന്ന് വിശ്വനാഥന്റെ കുടുംബം

വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് തളളി കുടുംബം. വിശ്വനാഥന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടെന്നും ഫോട്ടോകള്‍ നിരത്തി വിശ്വനാഥന്റെ സഹോദരന്‍ പറഞ്ഞു. തന്റെ അനിയന് മരം കയറാന്‍ അറിയില്ലെന്നും അവന്‍ അത്രയധികം ഉയരമുളള മരത്തില്‍ കയറി തൂങ്ങിയെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സഹോദരന്‍ പറഞ്ഞു. 

വിശ്വനാഥന്റെ നെഞ്ചിലും കക്ഷത്തിലും മുറിവുകളുണ്ട്. അവന്റെ പല്ലുകള്‍ ഇടിച്ച് പൊട്ടിച്ചിട്ടുണ്ട്. ഇത് പൊലീസോ ആള്‍ക്കൂട്ട മര്‍ദ്ദനമോ ആണ് എന്നത് ഉറപ്പാണ്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. എന്റെ അനിയന്‍ മദ്യം കഴിച്ചിട്ടില്ല. അവന് മരത്തില്‍ കയറാന്‍ അറിയില്ല. കഴുത്തിലെ കയറ് കണ്ടാലറിയാം. അവനെ ആ മരത്തില്‍ കയറിട്ട് കെട്ടിത്തൂക്കിയതാണ്. സിസിടിവിയില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അവന്‍ ഓടി വെളള വസ്ത്രമിട്ട ഒരാളോട് സംസാരിക്കുന്നതും അവിടന്ന് തിരിഞ്ഞുവരുന്നതും. പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെ കിട്ടണം. അയാളെ സസ്‌പെന്‍ഡ് ചെയ്യണം. ഇത്രയധികം പരിക്കുകളുണ്ടായിട്ടും ഒരു പരിക്കുമില്ലെന്നാണ് റിപ്പോര്‍ട്ട്. അത് ആള്‍ക്കൂട്ട മര്‍ദ്ദനമാണ്. മൃതദേഹത്തില്‍ വരെ മര്‍ദ്ദനത്തിന്റെ മുറിവുകള്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുളള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമില്ല. വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണം'- വിശ്വനാഥന്റെ സഹോദരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനായെത്തിയ വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ ഫെബ്രുവരി എട്ട് ശനിയാഴ്ച്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് സെക്യൂരിറ്റി ചോദ്യംചെയ്തിരുന്നെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More