വയനാട്ടുകാര്‍ക്ക് ഞാന്‍ രാഷ്ട്രീയനേതാവല്ല, കുടുംബാംഗം- രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് താന്‍ രാഷ്ട്രീയനേതാവല്ല കുടുംബാംഗമാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം തിരികെ വയനാട്ടിലേക്ക് വരുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ് തോന്നിയതെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനേക്കാള്‍ താന്‍ ആ പരിഗണനയ്ക്കാണ് വില നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മീനങ്ങാടിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ സോണിയാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തിയതെങ്കിലും രാഹുല്‍ ഗാന്ധി നിരവധി പരിപാടികളിലാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് ജില്ലയില്‍ 25 വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. വീടുനിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ തനിക്കും താല്‍പ്പര്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു മാസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുശേരി പളളിപ്പുറത്ത് തോമസിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതിനുപിന്നാലെ ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെയും കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇരു കുടുംബങ്ങളുടെയും ദുരിതം പരിഹരിക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More