ആദിവാസി യുവാവിന്റെ ആത്മഹത്യ; ആശുപത്രി മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തിരുന്നെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭാര്യക്ക് കൂട്ടിരിക്കാന്‍ വന്ന ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് (ഐസിഎംഎച്ച്) സെക്യൂരിറ്റി ചോദ്യം ചെയ്തിരുന്നെന്നും ഇതില്‍ യുവാവിന് വിഷമമുണ്ടായിരുന്നെന്നും ഭാര്യാമാതാവ് ലീല പറഞ്ഞു. ഐസിഎംഎച്ചില്‍ കൂട്ടിരിപ്പുകാരുടെ പണവും മൊബൈലും കാണാതായെന്ന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ ആദിവാസി യുവാവിനെ ചോദ്യംചെയ്തത്. യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുണ്ട്. 

വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ വയനാട്ടില്‍നിന്നും കോഴിക്കോട്ടെക്കെത്തിയത്. ബിന്ദു ബുധനാഴ്ച്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വ്യാഴാഴ്ച്ചയാണ് വിശ്വനാഥനെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യംചെയ്തത്. വെളളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ വിശ്വനാഥനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പരിസരച്ച് പരിശോധന നടത്തി. ശനിയാഴച്ച രാവിലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഷണം നടന്നുവെന്ന് പരാതി ഉയര്‍ന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതാണെന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മെഡിക്കല്‍ കോളേജിലെ പട്ടിക വര്‍ഗ പ്രമോട്ടര്‍ പ്രിയ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുളള ആശുപത്രിയിലെ ജീവനക്കാരെ ചോദ്യംചെയ്‌തെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് തെളിവില്ലെന്നും എ എസ് പി കെ. സുദര്‍ശനന്‍ പറഞ്ഞു. മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പരിശോധിച്ചുവരികയാണെന്നും കെ സുദര്‍ശനന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More