തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക നികുതി ആരും അടയ്ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അധിക നികുതി അടയ്ക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും പിണറായി വിജയന്റെ പിടിവാശിക്കുമുന്നില്‍ സംസ്ഥാനത്തെ തളച്ചിടാന്‍ അനുവദിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.
'ഒരു രൂപപോലും കുറയ്ക്കാന്‍ തയാറാകാത്ത ഉളുപ്പില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. നികുതി വര്‍ധന നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണ്. പിണറായി വിജയന്റെ പിടിവാശിക്കുമുന്നില്‍ സംസ്ഥാനത്തെ തളച്ചിട്ടു. അധിക നികുതി തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യുഡിഎഫ് ഭരണകാലത്ത് പിണറായി വിജയന് പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയാണ്. തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം. ഭരണം ജനങ്ങള്‍ക്കുവേണ്ടിയാകണം'- കെ സുധാകരന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കെ റെയില്‍, വഖഫ് ബോര്ഡുള്പ്പെടെയുളള വിഷയങ്ങളില്‍ യുഡിഎഫ് ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭങ്ങളാണ് ഏകാധിപതിയായ പിണറായി വിജയനെ മുട്ടുകുത്തിച്ചതെന്നും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും കെ സുധാകരന് പറഞ്ഞു. ലക്ഷ്യംകാണുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.