ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?; നികുതി വര്‍ധനവിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കേണ്ടേ എന്നാണ് കാനം രാജേന്ദ്രന്റെ ചോദ്യം. കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതില്‍ മികച്ച പരിഗണന നല്‍കുന്ന ബജറ്റാണ് ഇത്തവണ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും കേന്ദ്രസര്‍ക്കാരിന്റെ അവഗണനയിലും കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ ഉതകുന്ന പദ്ധതികളും നയങ്ങളുമാണ് പ്രഖ്യാപിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

'കേന്ദ്രസര്‍ക്കാര്‍ പണം തന്നില്ലെങ്കില്‍ സംസ്ഥാനം എങ്ങനെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക? കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. നികുതി ചുമത്താനുളള അവകാശം കേന്ദ്രം കവര്‍ന്നു. പൊതുജനങ്ങള്‍ക്ക് തൊഴിലും ജീവനോപാധിയും സാമൂഹ്യക്ഷേവും ഉറപ്പുവരുത്താനും ക്ഷേമ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും ബജറ്റിന് സാധിക്കും. പ്രതിപക്ഷം യാഥാര്‍ത്ഥ്യം കാണാതെയാണ് വിമര്‍ശിക്കുന്നത്. ബജറ്റിന്റെ ഗുണവും ദോഷവും സഭ ചര്‍ച്ച ചെയ്യും. ജനങ്ങളുടെ പ്രതികരണം മുന്നണി ചര്‍ച്ച ചെയ്യും. ജനവികാരം ധനമന്ത്രിയെ അറിയിക്കും'- കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് സഹായകമാകുന്നതാണ് ഇത്തവണത്തെ ബജറ്റെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. നാല്‍പ്പതിനായിരം കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതെന്നും അതിനെക്കുറിച്ച് മിണ്ടാത്ത മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More