ചെന്നൈ: അജിത്തും മഞ്ജു വാരിയറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തുണിവ് ഒ ടി ടി യിലേക്ക്. ഫെബ്രുവരി 8-നാണ് ചിത്രം ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം കാണാന്‍ സാധിക്കുക. അജിത്തിന്റെയും മഞ്ജു വാരിയരുടെയും മികച്ച പ്രകടനങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുണിവ്. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്തത്. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിച്ചത്. സിനിമയിലെ അജിത്തിന്റെയും മഞ്ജു വാരിയറിന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. വിജയ് ചിത്രം വാരിസിനൊപ്പം ക്ലാഷ് റിലീസായാണ് തുണിവ് തിയേറ്ററുകളിൽ എത്തിയത്. ലോകമെമ്പാടുമായി 200 കോടിയിൽ അധികം കളക്ഷൻ നേടിക്കഴിഞ്ഞു. അജിത്തിന്റെ 'വിശ്വാസം', 'വലിമൈ' എന്നിവയാണ് ഇതിനു മുൻപ് 200 കോടിയിലധികം കളക്ഷൻ നേടിയ സിനിമകള്‍.