സ്പ്രിം​ഗ്ളർ കരാര്‍: സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സർപ്പിച്ചു

സ്പ്രിം​ഗ്ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സർപ്പിച്ചു. അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോ​ഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് 80 ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിഡിറ്റിന്റെ ഉടമസ്ഥതതയിലുള്ള ആമസോൺ ക്ലൗഡിലാണ് ഡാറ്റകൾ ശേഖരിക്കുന്നത്. ഇതിനാൽ ഡാറ്റ ചോർച്ചയുണ്ടാവില്ല. ഇത് ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനമുണ്ട്. ആമസോൺ ക്ലൗഡിന് കേന്ദ്രസർക്കാറിന്റെ അം​ഗീകരമുണ്ട്. വിവര സാങ്കേതിക വകുപ്പ് ക്ലൗഡിൽ ഓഡിറ്റിം​ഗ് നടത്തുന്നുണ്ട്. സേവനം സൗജന്യമായതിനാൽ ഐടി വകുപ്പിന് കരാറിൽ ഏർപ്പെടാൻ നിയമവകുപ്പിന്റെ അം​ഗീകാരം നിർബന്ധമില്ല. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പർച്ചേസ് ഓർഡറിലുണ്ട്. ജനങ്ങളുടെ ജീവനാണ് വ്യക്തി സ്വകാര്യതയേക്കാൾ പ്രാമുഖ്യം.

രോ​ഗിയുടെ നിലവിലെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. ഇതിന് വ്യക്തിയുടെ അനുമതി ആവശ്യമില്ല. പൊതുജനാരോ​ഗ്യത്തെ മുൻനിർത്തി  അനുമതിയില്ലാതെ  വിവരശേഖരണത്തിന് കേന്ദ്ര വ്യക്തി ഡാറ്റ സoരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടന്നും സർക്കാർ സത്യവാങ്ങ് മൂലത്തിൽ സൂചിപ്പിച്ചു സ്പ്രിം​ഗ്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് വെള്ളിയാഴ്ച പരി​ഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ  ഹർജികൾ സമർപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More