ബോയ്‌കോട്ടും കേട്ട് വീട്ടിലിരിക്കാന്‍ പ്രേക്ഷകര്‍ വിഡ്ഢികളല്ല- സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്

മുംബൈ: പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്. സിനിമയില്‍ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഒന്നുംതന്നെയില്ലെന്നും പഠാന്‍ ദേശസ്‌നേഹത്തെക്കുറിച്ച് പറയുന്ന സിനിമയാണെന്നും സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു. വ്യാജ ബഹിഷ്‌കരണാഹ്വാനങ്ങള്‍ കേട്ട് വീട്ടിലിരിക്കാന്‍ പ്രേക്ഷകര്‍ വിഡ്ഢികളല്ലെന്നും അവരുടെ പിന്തുണയാണ് ചിത്രത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. 

'അവര്‍ പഠാനെ ബഹിഷ്‌കരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രേക്ഷകര്‍ ഞങ്ങളെ പിന്തുണച്ചു. നിങ്ങള്‍ എന്തെങ്കിലും ബഹിഷ്‌കരിക്കുകയോ അതിനെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമുപയോഗിച്ച് അത് തെളിയിക്കേണ്ടതുണ്ട്. പഠാന്‍ ബഹിഷ്‌കരിക്കാനുളള അവരുടെ ശ്രമം പരിഹാസ്യമായിരുന്നു. പ്രേക്ഷകര്‍ അവര്‍ക്ക് മറുപടി കൊടുത്തുകഴിഞ്ഞു'- സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു.

പഠാന്‍ വിവാദത്തെക്കുറിച്ച് ഷാറൂഖ് ഖാനും പ്രതികരിച്ചിരുന്നു. സിനിമകളുടെ ഉദ്ദേശം സ്‌നേഹവും സാഹോദര്യവും സന്തോഷവും വ്യാപിപ്പിക്കുകയാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്തലല്ലെന്നുമാണ് ഷാറൂഖ് ഖാന്‍ പറഞ്ഞത്. പഠാനിലെ ഗാനരംഗത്തിന്റെ പേരിലാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഠാനിലെ ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച കാവി നിറമുളള ബിക്കിനി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയത്. എന്നാല്‍ റിലീസായി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രം അഞ്ഞൂറുകോടി ക്ലബില്‍ ഇടം നേടി. അഞ്ചുദിവസത്തിനുളളില്‍ ആഗോളതലത്തില്‍ 545 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More