പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അകാരണമായി കേസെടുക്കുന്നുവെന്ന് യൂത്ത് ലീഗ്

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അകാരണമായി കേസെടുക്കുന്നുവെന്ന് പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് യൂത്ത് പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെന്നും സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്കെതിരെ പോലും കേസെടുക്കുകയാണെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസിന്റെ ഇടപെടലെന്നും അതിനെ ജനാധിപത്യപരമായി പ്രതിരോധിക്കുമെന്നും യൂത്ത ലീഗ് നേതാക്കള്‍ പറഞ്ഞു.

'യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ക്കെതിരെയാണ് പൊലീസ് അവസാനമായി കേസെടുത്തത്. പത്തോ പതിനഞ്ചോ ആളുകള്‍ മാത്രം പങ്കെടുത്ത പ്രതിഷേധങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. മറ്റൊരു സംഘടനയ്‌ക്കെതിരെയുമില്ലാത്ത അസാധാരണ നടപടിയാണ് പൊലീസ് യൂത്ത് ലീഗിനെതിരെ സ്വീകരിക്കുന്നത്'-എന്നാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനുളള നഷ്ടപരിഹാരം കെട്ടിവച്ചതിനെത്തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 14 ദിവസമായി പ്രവര്‍ത്തകര്‍ ജയിലിലായിരുന്നു. പികെ ഫിറോസ് ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More