ലക്നൗ: ഷാറൂഖ് ഖാന് ചിത്രം പഠാന്റെ വിജയം ബിജെപിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനുളള ജനങ്ങളുടെ മറുപടിയാണെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം. 'പഠാന്റെ വിജയം രാജ്യത്തും ലോകത്തുമുളള മാറുന്ന ചിന്താഗതിയുടെ തെളിവാണ്. ബിജെപിയുടെ നിഷേധാത്മക രാഷ്ട്രീയത്തിനുളള ഉചിതമായ മറുപടിയാണ്'- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. പഠാനിലെ ഗാനരംഗത്തിന്റെ പേരിലാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്.
ബേഷരം രംഗ് എന്ന ഗാനത്തിലെ ദീപികാ പദുക്കോണിന്റെ ബിക്കിനി കാവി നിറമാണെന്നും അത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് തീവ്ര ഹിന്ദുത്വവാദികള്‍ സിനിമക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഷാറൂഖ് ഖാനും സിനിമയ്ക്കുമെതിരെ വിദ്വേഷ പ്രചാരണങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും നടന്നു. എന്നാല്‍ റിലീസായി ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രം 500 കോടി ക്ലബില്‍ ഇടംനേടി. ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുളളില്‍ ചിത്രം ആഗോളതലത്തില്‍ 542 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഷാറൂഖ് ഖാനൊപ്പം ദീപികാ പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്ന പഠാന് സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് ആണ് ഷാറൂഖിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.