അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചിരുന്നു. കൂടാതെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേര്‍ ഉന്നതസ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിരുന്നു. ഈ സമയം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെക്കാന്‍ സന്നത പ്രകടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇടപ്പെട്ട് അദ്ദേഹത്തോട് രാജിവക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി. ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതും സംവരണം അട്ടിമറിച്ചെന്നതുമുള്‍പ്പെടെ ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് അമ്പത് ദിവസത്തിലേറെയായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തെപ്പറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

ഇതിനുപിന്നാലെ, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചതെന്നാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More