ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്‌

ഭുവനേശ്വര്‍: ഒഡീഷയിലെ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെഡി നേതാവുമായ നബ ദാസിന് വെടിയേറ്റു. ജാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിൽ വെച്ചാണ് നെഞ്ചിൽ വെടിയേറ്റത്. മന്ത്രിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്‌. നബ ദാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തു. എന്നാൽ വെടിയുതിർത്തതിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നബ ദാസിന് നേരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിജെഡി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നബാ ദാസിന് പൊലീസ് അകമ്പടിയുണ്ടായിരുന്നിട്ടും എങ്ങനെയാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചതെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 14 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More