നന്പകല്‍ നേരത്ത് മയക്കം; എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്ന് - ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: മമ്മൂട്ടിയേയും ലിജോ ജോസ് പെല്ലിശ്ശേരിയേയും അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നന്പകല്‍ നേരത്ത് മയക്കം സിനിമ കണ്ടുവെന്നും നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ശ്രീകുമാരന്‍ തമ്പി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്.

'നൻപകൽ നേരത്ത് മയക്കം" കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും  ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ.. അമ്പത്തേഴ് വര്ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് "നന്പകൽ നേരത്ത് മയക്കം." - ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ് നന്പകല്‍ നേരത്ത് മയക്കം. ഐ. എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് ജനുവരി 19- ന് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വേളാങ്കണ്ണി തീര്‍ഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണല്‍ നാടക സംഘത്തിന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 16 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More