എന്റെ മകള്‍ നടക്കാന്‍ തുടങ്ങി, ശക്തമായി തിരിച്ചുവരും; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവെച്ച് പിതാവ്

കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളേജില്‍ വെച്ച് മയക്കുമരുന്ന് സംഘത്തിന്‍റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എസ് എഫ് ഐ നേതാവ് അപര്‍ണ ഗൌരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അപര്‍ണയുടെ പിതാവാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തന്‍റെ കൈ പിടിച്ച് നടക്കുന്ന അപര്‍ണയുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ മകള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ശക്തമായി തിരിച്ചുവരും' എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ്‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിവി അന്‍വര്‍ എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണാ ഗൗരിക്ക് മര്‍ദ്ദനമേറ്റത്. കോളേജില്‍ എസ്എഫ്‌ഐ ചുമതലയുണ്ടായിരുന്ന അപര്‍ണയെ ക്യാമ്പസ് പരിസരത്ത് ഇരിക്കുന്നതിനിടെയാണ് 'ട്രാബിയോക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘം ആക്രമിച്ചത്. മുടിക്ക് കുത്തി പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. കൂടാതെ ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ടെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിയുകയാണ് അപര്‍ണ.

Contact the author

Web Desk

Recent Posts

Web desk 17 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 17 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 22 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More