കുറ്റകൃത്യങ്ങൾക്കും ലോക്ക്ഡൗണിട്ട കൊവിഡ് കാലം; റോഡപകടങ്ങളും ഗണ്യമായി കുറഞ്ഞു

ലോക്‌‍ഡൗൺ ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു. ലോക്ക്ഡൗൺ നിലവിൽവന്ന മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കഴിഞ്ഞ വർഷത്തേതിന്റെ അഞ്ചിലൊന്നിൽ താഴെ കുറ്റകൃത്യങ്ങളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. പെൺകുട്ടികളെ തട്ടികൊണ്ടുപോകൽ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ബലാൽസംഗം, മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളും കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്. വൻ കവർച്ചകളും അടച്ചിടൽ കാലത്ത് സംസ്ഥാനത്തുണ്ടായില്ല. ഈ സമയത്ത് ആകെ 53 മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 287 മോഷണക്കേസുകൾ ഉണ്ടായിരുന്നു. ആംസ് ആക്ട്, എക്സ്പ്ലോസീവ് ആക്ട് എന്നിവ അനുസരിച്ച് ഈ വർഷം മാർച്ച് 25 മുതൽ 31വരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എൻഡിപിഎസ് ആക്ട് അനുസരിച്ചുള്ള കേസുകൾ 85.43% കുറ‍ഞ്ഞു. അബ്കാരി ആക്ട് അനുസരിച്ചുള്ള കേസുകളിൽ 93.64 % കുറവുണ്ടായി.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More