മക്കള്‍ പി എഫ് ഐക്കാരായതിന് കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു- കെ എം ഷാജി

കോഴിക്കോട്: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതില്‍ കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു എന്നാണ് കെ എം ഷാജിയുടെ ചോദ്യം. കോടതി വിധികള്‍ നടപ്പിലാക്കുന്നതില്‍പ്പോലും സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുളള കോടതി ഉത്തരവ് അലമാരയില്‍ വെച്ചിട്ടാണ് പത്തും പതിനഞ്ചും സെന്റ് ഭൂമി ജപ്തി ചെയ്യാനിറങ്ങുന്നതെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകളോട് വിയോജിപ്പാണുളളത്. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത്?  മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതില്‍ കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു? പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ സ്വത്ത് കണ്ടുകെട്ടാനുളള തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു സംഘടനയ്ക്കുനേരേ മാത്രം എടുക്കേണ്ടതല്ല. വലിയ മുതലാളിമാരുടെ കയ്യില്‍നിന്ന് ഹെക്ടര്‍ കണക്കിന് ഭൂമി പിടിച്ചെടുക്കാന്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയുമെല്ലാം വിധിയുണ്ട്. അവ അലമാരയില്‍വെച്ചാണ് സര്‍ക്കാര്‍ പത്തും പതിനഞ്ചും സെന്റ് ഭൂമി ജപ്തി ചെയ്യാനിറങ്ങുന്നത്'- കെ എം ഷാജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി എഫ് ഐക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നത് നീതിയല്ലെന്ന് നേരത്തെയും കെ എം ഷാജി പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീട്ടില്‍ കയറി നിരപരാധികളായ അമ്മമാരും ഭാര്യമാരും മക്കളും നോക്കിനില്‍ക്കെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടീസ് പതിക്കുന്നത് നീതിയല്ലെന്നും തീവ്രവാദത്തിന്റെ കനലില്‍ വീണ്ടും എണ്ണയൊഴിക്കുന്ന പ്രവര്‍ത്തിയാണത് എന്നുമാണ് കെ എം ഷാജി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web desk 17 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 17 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 22 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More