സത്യമാണ്, എല്ലാ കഥയും പൃഥ്വിരാജിനറിയാം - ലോകേഷ് കനകരാജ്

ചെന്നൈ: താന്‍ അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമകളുടെ കഥകള്‍ നടന്‍ പൃഥ്വിരാജിന് അറിയാമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. താനും പൃഥ്വിരാജും ഒരുമിച്ച് ഒരു വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ വര്‍ക്ക് എന്തൊക്കയോ കാരണങ്ങള്‍ക്കൊണ്ട് നടക്കാതെ പോയി. ആ സമയം അടുത്തതായി താന്‍ ചെയ്യാന്‍ പോകുന്ന സിനിമകളുടെ വണ്‍ ലൈന്‍ സ്റ്റോറി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റ് ആയിരുന്നു. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകേഷ് കനകരാജ് അടുത്തതായി ചെയ്യാന്‍ പോകുന്ന കൈതി 2, റോളകസ് കഥാപാത്രം, നിലവിൽ നിർമ്മിക്കുന്ന സിനിമ എന്നിവയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ട്രോളുകള്‍ വന്നിരുന്നു. പൃഥ്വിരാജ്‌ വെറുതെ പറയുന്നതാണെന്നും അദ്ദേഹത്തിന്‍റെ സ്വപ്നം മാത്രമാണിതെന്നും ട്രോളുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടന്‍ പറഞ്ഞത് ശരിയാണെന്ന് ലോകേഷ് കനകരാജ് സമ്മതിച്ചതോടെ പൃഥ്വിരാജിന് അനുകൂല ട്രോളുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍ പറഞ്ഞത് സത്യമാണ് എന്നുള്ള പി കെ ട്രോൾസിന്റെ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More