ന്യൂസിലാന്ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ന്ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ 41- മത്തെ പ്രധാനമന്ത്രിയാണ് ഹിപ്കിന്‍സ്. അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞ ജസീന്ത ആര്‍ഡന്റെ രാജിക്ക് പിന്നാലെയാണ് പൊലീസ്-വിദ്യാഭ്യാസ പൊതുസേവന വകുപ്പ് മന്ത്രിയായിരുന്ന ക്രിസ് പ്രധാനമന്ത്രി കസേരയിലേക്ക് പരിഗണിക്കപ്പെടുന്നത്. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ കൊവിഡ് ചുമതലയുളള മന്ത്രിയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയിരുന്നു. 

ന്യൂസിലാൻഡ് ഗവർണർ ജനറൽ സിൻഡി കിറോയാണ് സത്യവാചകം ചൊല്ലികൊടുത്തത്. 'ഇത് തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. മികച്ച രീതിയില്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മുന്നിലുള്ള വെല്ലുവിളികളെ പക്വതയോടെയും ഊര്‍ജസ്വലതയോടെയും നേരിടുമെന്നും' ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ പതിനാലിന് ന്യൂസിലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുളള ഊര്‍ജ്ജം തനിക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസീന്ത രാജി വെച്ചത്. 'ഇപ്പോള്‍ വഹിക്കുന്ന പദവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. നാം കഴിയുന്നിടത്തോളം പ്രവര്‍ത്തിക്കണം. എനിക്ക് ഇപ്പോള്‍ പദവിയൊഴിയാന്‍ സമയമായി എന്നാണ് തോന്നുന്നത്. ഇനി ഈ ജോലി നീതിപൂര്‍വ്വം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന ബോധ്യമുണ്ട്. അതിനാലാണ് പദവിയൊഴിയുന്നത്. ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്'-എന്നാണ് ജസീന്ത പറഞ്ഞത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More