സ്പ്രിങ്ക്ളര്‍: കാനം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദത്തിനിടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ ഐ ടി കമ്പനിയുമായുള്ള ഇടപാടില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ എല്‍ ഡി എഫ് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കണം എന്ന സിപിഐ ആവശ്യത്തില്‍ സമവായമുണ്ടാക്കാനാണ് കൂടിക്കാഴ്ച എന്നാണു റിപ്പോര്‍ട്ട്. ഇടപാടില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാവരുതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുന്ന തരത്തില്‍ വിശദീകരണം ഉണ്ടാവണമെന്നുമാ ണ് സിപിഐ നിലപാട്.

ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ സംസ്ഥാന സെക്രട്ടറി സന്ദര്‍ശിച്ചിരുന്നു. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്ന രീതിയില്‍ വിശദീകരണം നടത്തണം എന്ന സിപിഐ നിലപാട് കാനം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ  വാര്‍ത്താസമ്മേളനത്തില്‍ പൊതുവില്‍ സിപിഐക്ക് സംതൃപ്തിയാണുള്ളത്. സംസ്ഥാനമെത്തിനില്‍ക്കുന്ന പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച നേതൃത്വമാണ് നല്കിക്കൊന്ടിരിക്കുന്നതു ഈ മികവിന്റെ മെച്ചം നഷ്ടപ്പെടാത്ത രീതിയില്‍  വ്യക്തയുണ്ടാക്കി വിഷയം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാവണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കാനം - കോടിയേരി കൂടിക്കാഴ്ച.

ആശയപരമായിത്തനെ ഇരു കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കും യോജിപ്പില്ലാത്ത ഡാറ്റ കൈമാറ്റം സംബന്ധിച്ച് കുറെക്കൂടി  അവധാനതയോടും ചര്‍ച്ചയോടും കൂടി തീരുമാനമെടുക്കെണ്ടതായിരുന്നുവെന്ന നിലപാട് നേരത്തെതന്നെ സിപിഐ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More