ആം ആദ്മി പാര്‍ട്ടിയുടെ കേരളാ ഘടകം പിരിച്ചുവിട്ടു

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി കേരളാ ഘടകം പിരിച്ചുവിട്ടു. കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ പാര്‍ട്ടി കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. പുതിയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് പറഞ്ഞു.

ജനുവരി പത്തിന് കേരളത്തില്‍നിന്നുളള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പഥക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ വലിയ അഴിച്ചുപണികളുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സന്ദീപ് പഥക്ക് ജനുവരി 25-ന് തിരുവനന്തപുരത്തെത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നടപടി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ശക്തമായ സാന്നിദ്ധ്യമായി മാറുക എന്ന ലക്ഷ്യം ആം ആദ്മിക്കുണ്ട്. പഞ്ചാബും ഹരിയാനയുമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ചലനമുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് കേരളാ ഘടകം പിരിച്ചുവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More