ചരിത്രത്തെ അധികാരം ഉപയോഗിച്ച് മറച്ചുവയ്ക്കാനാവില്ല; ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘപരിവാറിനും മോദിക്കും എന്നും ശത്രുപക്ഷത്താണെന്നും ഒറ്റുകൊടുത്തതിന്റെയും മാപ്പെഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരമുപയോഗിച്ച് മറച്ചുപിടിക്കാനാവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പൂജപ്പുരയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കാലഡി സര്‍വ്വകലാശാലയിലും കുസാറ്റിലും കണ്ണൂര്‍ സര്‍വ്വകലാശാലയിലും ഡോക്യുമെന്ററിയുടെ പ്രദര്‍ശനമുണ്ടാകും. 

അതേസമയം, ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്നാണ് സംപ്രേക്ഷണം ചെയ്യുന്നത്. അധികാരം നിലനിര്‍ത്താനായി നരേന്ദ്രമോദി സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More