ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ വേറെയുമുണ്ട്- ജോയ് മാത്യു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും അതിനുംമുന്‍പേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.

'ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍ തീരാവുന്ന കടമേ കേരളത്തിന് ഇപ്പോഴുളളു. ബഹുമാനപ്പെട്ട കോടതി ഇക്കാര്യം ശ്രദ്ധിക്കാന്‍ അപേക്ഷ. ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവരുന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും'- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പി എഫ് ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. ജില്ലാ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ സ്വത്തും കണ്ടുകെട്ടിയതായി ആരോപണമുയരുന്നുണ്ട്. ഹര്‍ത്താല്‍ സമയത്ത് വിദേശത്തായിരുന്നവര്‍ക്കും ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും വരെ നോട്ടീസ് ലഭിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 23 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 1 day ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 2 days ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More