കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു

കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രാജിക്കത്ത് നല്‍കിയെന്നും വിവാദങ്ങളല്ല, കാലാവധി തീര്‍ന്നതാണ് താന്‍ രാജിവെക്കാന്‍ കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. 'മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് ഒരുവര്‍ഷം കൂടി നീട്ടിതന്നു. ആ കാലാവധി കഴിഞ്ഞതോടെയാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല'- ശങ്കര്‍ മോഹന്‍ പറഞ്ഞു. 

ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതും സംവരണം അട്ടിമറിച്ചെന്നതുമുള്‍പ്പെടെ ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് അമ്പത് ദിവസത്തിലേറെയായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തെപ്പറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചതെന്നാണ് സൂചന. 

അതേസമയം, ശങ്കര്‍ മോഹന്റെ രാജിയോടെ സമരം അവസാനിപ്പിക്കില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More