മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ പിടിയിലാണ്- അമിതാവ് ഘോഷ്

ദോഹ: രാജ്യത്തെ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ പിടിയിലാണെന്ന് എഴുത്തുകാരനും ജ്ഞാനപീഢം ജേതാവുമായ അമിതാവ് ഘോഷ്. ഇന്ത്യയില്‍ ഭയപ്പെടുത്തുന്ന സാഹചര്യമാണുളളതെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശബ്ദരായെന്നും അമിതാവ് ഘോഷ് പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നിലവിലെ ഇന്ത്യയുടെ സാഹചര്യം ഭയപ്പെടുത്തുന്നതാണ്. വെറുപ്പും വിദ്വേഷവും വര്‍ധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരികയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല ദളിതരും ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണമുണ്ട്. അവ കോര്‍പ്പറേറ്റ് കമ്പനികളുടെയും സര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മാധ്യമഭീമന്മാരുടെയും പിടിയിലാണ്'- അമിതാവ് ഘോഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രകൃതിയെ പരിഗണിക്കാതെയുളള ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ പരിണിത ഫലങ്ങള്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുളളില്‍ വ്യക്തമാകുമെന്നും അമിതാവ് ഘോഷ് പറഞ്ഞു. 'ആദിവാസികളുടെ ഭൂമി ടൂറിസം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുക, വനങ്ങള്‍ വന്‍കിട ഖനന കമ്പനികള്‍ക്ക് തുറന്നുകൊടുക്കുക, പ്രകൃതി സംരക്ഷ നിയമങ്ങള്‍ എടുത്തുകളയുക... ഇത്തരത്തിലുളള വികസനത്തിന്റെ പരിണിത ഫലങ്ങള്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുളളില്‍ വ്യക്തമാവും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More