ചാരക്കേസ്: സിബി മാത്യൂസിനും മുന്‍ ഉദ്യോഗസ്ഥര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തി എന്ന ആരോപണത്തില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട മുന്‍  ഡി ജി പി സിബി മാത്യൂസ് അടക്കം ആറ് പേര്‍ക്ക് കേരളാ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗൂഡാലോചന കേസിലെ ഒന്നും രണ്ടും പ്രതികളായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദാസ്, ഏഴാം പ്രതി ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍ ബി ശ്രീകുമാര്‍, പതിനൊന്നാം  പ്രതി പി എസ് ജയപ്രകാശ്, വി കെ മണി തുടങ്ങിയവര്‍ക്കാണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ച്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

ചാരക്കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഡാലോചന അന്വേഷിക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്നാണ്‌ ചാരക്കേസ് അന്വേഷിച്ച മുന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസില്‍ നാലാം പ്രതിയാണ് മുന്‍ ഡി ജി പി സിബി മാത്യൂസ്. സിബി മാത്യൂസിന്‍റെ ഇടപെലിനെ കുറിച്ച് കേസിലെ പ്രധാന ഇര നമ്പി നാരായണന്‍ നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദേശ യാത്ര വിലക്കിക്കൊണ്ടാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്‌ഷം  ബോണ്ടായി കെട്ടിവെക്കണം. ജനുവരി 27 ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകളും മുന്‍കൂര്‍ ജാമ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021ഗൂഡാലോചന പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും 2022 ഡിസംബറില്‍ സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇത് വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More