'കോണ്‍ഗ്രസില്‍ പ്രവേശിച്ച കൊറോണ വൈറസ്'; സച്ചിന്‍ പൈലറ്റിനെതിരെ അശോക്‌ ഗെഹ്ലോട്ട്

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്. കോണ്‍ഗ്രസില്‍ പ്രവേശിച്ച കൊറോണ വൈറസാണ് സച്ചിന്‍ പൈലറ്റെന്നാണ് അശോക്‌ ഗെഹ്ലോട്ടിന്‍റെ വിമര്‍ശനം. എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായി ഗെഹ്‌ലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചക്കിടെയാണ് അശോക്‌ ഗെഹ്ലോട്ടിന്‍റെ വിമര്‍ശനം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ആരുടെയും പേര് എടുത്ത് പറയാതെയുള്ള ഈ പരാമര്‍ശം സച്ചിന്‍ പൈലറ്റിനെ ലക്‌ഷ്യം വെച്ചാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കിസാന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി രാജസ്ഥാനില്‍ പര്യടനം നടത്തുന്ന സച്ചിന്‍ പൈലറ്റ്‌ അശോക്‌ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജസ്ഥാനിലെ ഭരണം തനിക്ക് കൈമാറണമെന്നും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ്‌ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 10 മാസമേ ബാക്കിയുള്ളുവെന്നും എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയാല്‍ വരുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം തുറന്നിടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അശോക്‌ ഗെഹ്ലോട്ടിന്‍റെ കൊറോണ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More