കെ വി തോമസിന് സിപിഎം നിയമനം നല്‍കി; കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍

ഡല്‍ഹി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് പ്രത്യക്ഷമായി കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസിന് സിപിഎമ്മിന്റെ പരിഗണന. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനാണ് ധാരണ. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തതായാണ് വിവരം. കാബിനറ്റ്‌ റാങ്കോടെയാണ് നിയമനം. 

പ്രൊഫ. കെ വി തോമസിന്‍റെ ഡല്‍ഹിയിലെ ബന്ധങ്ങളും സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ച പരിചയവും സംസ്ഥാന സര്‍ക്കാരിന് മുതല്‍കൂട്ടാകും എന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേശകരും കരുതുന്നത്. ഡല്‍ഹിയിലെ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്‌ കെ വി തോമസ്‌. അദ്ദേഹത്തിന്‍റെ നിയമനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ മികച്ച നേതാക്കളെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ കഴിയും എന്ന രാഷ്ട്രീയ പ്രത്യാശയും സിപിഎം വെച്ചുപുലര്‍ത്തുന്നുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇത് മുതല്‍കൂട്ടാകും എന്ന നിഗമനമാണ് സിപിഎം നേതൃത്വത്തിനുള്ളത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ ലോക്സഭാംഗവും സിപിഎം നേതാവുമായ എ സമ്പത്തിനെയാണ് ഈ പദവിയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായതോടെ അദ്ദേഹത്തെ മന്ത്രിയുടെ സ്റ്റാഫില്‍ നിയമിച്ചു. അതിനുശേഷം 2021 സെപ്റ്റംബറില്‍ മുന്‍ അംബാസിഡര്‍ വേണു രാജമണിയെ ഓഫീസര്‍ ഓഫ് സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടിനല്‍കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോള്‍ കെ വി തോമസിനെ  പ്രത്യേക പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്. 

Contact the author

National

Recent Posts

National Desk 12 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 16 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More