ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ അന്തരിച്ചു

ടൌലോണ്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ അന്തരിച്ചു. 118 വയസായിരുന്നു. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്‌സിംഗ് ഹോമിൽ ചൊവ്വാഴ്ചയാണ് മരണം സംഭവിക്കുന്നത്. 'ഇന്നലെ വെളുപ്പിനാണ് സിസ്റ്റര്‍ ആന്ദ്രേ മരണപ്പെട്ടത്. ആന്ദ്രേയുടെ മരണം വളരെ വേദനാജനകമാണ്. എന്നാല്‍ ഈ മരണത്തെ അവര്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. ആന്ദ്രേയുടെ സഹോദരനൊപ്പം ചേരാന്‍ അവര്‍  ആഗ്രഹിച്ചു. ഈ മരണം അവരെ സ്വതന്ത്രയാക്കുകയാണ് ചെയ്തത്' - നഴ്സിങ് ഹോം വക്താവ് ഡേവിഡ് തവെല്ല പറഞ്ഞു. 

1904 ഫെബ്രുവരി 11-ന് തെക്കൻ ഫ്രാൻസിലാണ് സിസ്റ്റർ ആന്ദ്രേ ജനിച്ചത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ മരണത്തിന് പിന്നാലെയാണ് ആന്ദ്രേ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറിയത്. 2021-ൽ കോവിഡ് ബാധിതയായെങ്കിലും അവർ രോഗത്തെ അതിജീവിച്ചിരുന്നു. തന്‍റെ 40-ാംമത്തെ വയസിലാണ്‌ ആന്ദ്രേ മഠത്തില്‍ ചേരുന്നത്. ഇതിനുമുന്‍പ് അധ്യാപിക, ഗവര്‍ണര്‍, എന്നീ നിലകളില്‍ അവര്‍ പ്രവത്തിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭൂരിഭാഗവും സമയം കുട്ടികളെ പരിചരിക്കുന്നതിനാണ് ആന്ദ്രേ സമയം കണ്ടെത്തിയത്. യുദ്ധം അവസാനിച്ചതിനുശേഷം വിച്ചിയിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചു. 28 വര്‍ഷം അനാഥര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയാണ് ആന്ദ്രേ തന്‍റെ ജീവിതം മാറ്റിവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More