മിസ്റ്റര്‍ എം എ ബേബി, രോഹിത് വെമുലയെ ഇല്ലാതാക്കിയവരുടെയും താങ്കളുടെയും ഭാഷ ഒന്നാണ്- മൃദുലാദേവി എസ്

ജാതിവിവേചനത്തിനെതിരായ വിദ്യാർത്ഥി സമരത്തെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച എം എ ബേബിക്കെതിരെ വിമർശനവുമായി ദളിത് ആക്ടിവിസ്റ്റ് എസ് മൃദുലാദേവി. രോഹിത് വെമുലയെ ഇല്ലാതാക്കിയവരുടെ ഭാഷയും എം എ ബേബിയുടെ ഭാഷയും ഒരുപോലെയാണെന്ന് മൃദുലാദേവി പറഞ്ഞു. സവർണ ഇന്ത്യ രോഹിത്തിനെ സാംസ്‌കാരികമായി കൊന്നുതിന്നതിന്റെ ഓർമ്മകൾ മാത്രം മതി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മുന്നോട്ടുപോവാനെന്നും കേരളത്തിൽനിന്ന് മറ്റൊരു രോഹിത്തുണ്ടായാൽ എം എ ബേബിക്കോ, പാർട്ടിക്കോ പിന്താങ്ങുന്നവർക്കോ സൈബർ ഫാൻസ് അസോസിയേഷനോ അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാനാവില്ലെന്നും മൃദുലാദേവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

എസ് മൃദുലാദേവിയുടെ കുറിപ്പ്

മിസ്റ്റർ എം എ ബേബി,

ഈ ചിത്രം ഞാൻ താങ്കൾക്ക് സമർപ്പിക്കുന്നു. രോഹിത് വെമുലയെ ഇല്ലാതാക്കിയവരുടെ ഭാഷയും, താങ്കളുടെ ഭാഷയും ഒരേപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ?? ആവാൻ വഴിയില്ല.സവർണ ഇന്ത്യ  രോഹിതിനെ സാംസ്‌കാരികമായി കൊന്നുതിന്നതിന്റെ ഓർമകൾ മാത്രം മതി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മുന്നോട്ടു പോകുവാൻ. കേരളത്തിൽ നിന്നും മറ്റൊരു  രോഹിത് ഉണ്ടായാൽ താങ്കൾക്കൊ, പാർട്ടിക്കോ, പിന്താങ്ങുന്നവർക്കോ സൈബർ ഫാൻസ്‌ അസോസിയേഷനോ അതിന്റെ ധാർമിക ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാൻ പറ്റില്ല.

ജാതിവിവേചനത്തെ പറ്റി പറയേണ്ടത് അത് അനുഭവിച്ചവരാണ്. അവരുടെ നെഞ്ചിലെ ട്രോമ അളക്കുവാനുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടില്ല. അവരുടെ കണ്ണീർ കാണുവാനുള്ള കണ്ണുകൾ സവർണ ഇന്ത്യക്കുമില്ല.

"ഇല്ല ഇല്ല മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ" എന്ന്  പാടുവാനുള്ള രക്തസാക്ഷിയല്ല രോഹിത് ഞങ്ങൾക്ക്.

ഞങ്ങൾ അവന്റെ വേദന നിരന്തരം അനുഭവിക്കുകയാണ്. അത് താങ്കൾക്ക് പറഞ്ഞാൽ മനസിലാവില്ല... അനുഭവിച്ചറിയുന്നതിന് തെളിവില്ല സഖാവെ... അതനുഭവിച്ചു തന്നെ അറിയണം...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 1 week ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 1 week ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 2 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

More
More