പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ഗോതമ്പ് കൊണ്ടുപോകുന്ന വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ജനങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാവുകയാണെന്ന് റിപ്പോര്‍ട്ട്‌. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്‍റെ വക്കിലാണെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു. ഗോതമ്പുമായി പോകുന്ന ലോറിയെ ബൈക്കിലും മറ്റുമായി ജനങ്ങള്‍ പിന്തുടരുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ഇതൊരു മോട്ടോര്‍ സൈക്കിള്‍ റാലിയല്ലെന്നും ഭക്ഷണത്തിനായി ജനങ്ങള്‍ ഒരു ലോറിയുടെ പുറകെ ഓടുന്ന കാഴ്ചയാണെന്നും വിഡിയോടൊപ്പം നാഷ്ണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫസ്സര്‍ സജ്ജാദ് രാജ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു പാക്കറ്റ് ​ധാന്യമെങ്കിലും വാങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ലോറിയെ പിന്തുടരുന്നത്. പാകിസ്ഥാന് എന്തെങ്കിലും ഭാവിയുണ്ടോ? പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത് എന്നും സജ്ജാദ് രാജ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് നേരെ ഭക്ഷണത്തിനായി പണം നീട്ടുന്നതും വിഡിയോയില്‍ ദൃശ്യമാണ്. അതേസമയം, ​ഗോതമ്പുമായി പോകുന്ന ട്രക്കിനെ ആളുകൾ വളഞ്ഞുവെന്നും ഡ്രൈവർമാർക്ക് നേരെ കല്ലെറിഞ്ഞുവെന്നും പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More