ഫ്രാന്‍സില്‍ മരണം 20,796, രോഗികള്‍ 1,58,050

പാരിസ് :  ഫ്രാന്‍സില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,796 ആയി. 1,58,050 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ഈ മാസം 15 - ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്.  പിന്നീട് തിങ്കളാഴ്ച വരെ 800 നും 650 നുമിടയിലായിരുന്നു ദിനേനയുള്ള മരണനിരക്ക്. ചൊവ്വാഴ്ച കുത്തനെയുള്ള കുറവ് രേഖപ്പെടുത്തിയത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ ചൊവ്വാഴ്ച മുതല്‍ മരണനിരക്ക് ഉറന്നു തന്നെയാണ് നില്‍ക്കുന്നത് 

മരണനിരക്കില്‍ മാറിമറിഞ്ഞ് ഫ്രാന്‍സ് 

രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. ശനിയാഴ്ച  1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. തിങ്കളാഴ്ച അതില്‍  7,722 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,32,591ആയിരുന്നു. ബുധനാഴ്ചയാകട്ടെ 1,43,303 ആയി അത് വര്‍ദ്ധിച്ചു. വ്യാഴാഴ്ച മാത്രം അതില്‍ 4,560 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.  വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്  രോഗം ബാധിച്ചവരുടെ എണ്ണം 1,47,863 ആയിരുന്നു.   കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,050 ആയി വര്‍ദ്ധിച്ചു. 



Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More