'ഇനി ഞങ്ങള്‍ക്ക് മുന്‍പിലുള്ള ഏകവഴി ഇതാണ്'- റനിൽ വിക്രമസിംഗെ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ രക്ഷിക്കാനുള്ള ഏകവഴി അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടലാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ട്രെഡ്‌ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് റനിൽ വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുവെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇക്കര്യത്താല്‍ രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകൾ തനിക്ക് മനസിലാകുന്നുണ്ട്. തൊഴിലവസരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുകയാണ്. പണപ്പെരുപ്പം മൂലം ജീവിതച്ചെലവ് വർധിപ്പിച്ചു. അതിനാൽ, ആളുകളുടെ ജീവിതശൈലി മാറുകയാണ് - ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വിദ്യാഭ്യാസ മേഖലയേയും ആരോഗ്യ മേഖലയേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ മോശമായ സാമ്പത്തിക സ്ഥിതി കാരണം ശ്രീലങ്കക്കാർ നേരത്തെ ആസ്വദിച്ചിരുന്ന സൗകര്യങ്ങൾ കുറഞ്ഞുവരികയാണ്. ഇനിയും പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. രാജ്യത്തിന് മുന്‍പിലുള്ള ഏകപോംവഴി അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) പിന്തുണ തേടുക എന്നതാണ്. ജപ്പാനുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും' റനിൽ വിക്രമസിംഗെ വ്യക്തമാക്കി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More