കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ഹൗസ് സർജന്മാർക്ക് കൊവിഡ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ഹൗസ് സർജന്മാർക്ക് കൊവിഡ്. ഡൽഹിയിൽ വിനോദ സഞ്ചാരത്തിന് പോയി തിരിച്ചെത്തിയ രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 അം​ഗ സംഘമാണ് ഡൽഹിയിൽ പോയത്. ഇവർ തിരിച്ചുവന്ന ട്രെയിനിൽ തബ് ലീ​ഗി സമ്മേളനത്തിൽ സംബന്ധിച്ചവരുണ്ടെന്ന് സൂചനയുണ്ട്. ഇവരിൽ നിന്നാകാം രോ​ഗം പകർന്നതെന്നാണ് സൂചന.

ഹൗസ് സർജന്മാർ  മെഡിക്കൽ കോളേജിന് സമീപം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇവരുടെ സ്രവം പരിശോധിച്ചത്. രോ​ഗികളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ മാസം 15 നാണ് ഹൗസ് സർജന്മാർ മെഡിക്കൽ കോളേജിൽ എത്തിയത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പായി ഹൗസ് സർർജന്മാരുടെ പരിശോധന നടത്തിയ 6 ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചവർക്ക് രോ​ഗലക്ഷണങ്ങൾ ഇല്ല.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ക്വാറന്റൈനിൽ ആക്കിയതിൽ  രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. അതു കൊണ്ട് തന്നെ ഇവർ ക്വാറന്റൈൻ കൃത്യമായി പാലിച്ചിരുന്നതിൽ ആരോ​ഗ്യ പ്രവർത്തകർക്ക് സംശയമുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ സഞ്ചാര പാത സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More