തെലുങ്ക്‌ പതാകയല്ല, ഇന്ത്യന്‍ പതാകയാണ് ഉയര്‍ന്നു പറക്കുന്നത്; ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ അദ്നാന്‍ സാമി

തെലുങ്കാന: ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വിമര്‍ശനവുമായി ഗായകന്‍ അദ്നാന്‍ സാമി. തെലുങ്ക്‌ പതാകയല്ല ഇന്ത്യന്‍ പതാകയാണ് ഉയര്‍ന്നു പറക്കുന്നതെന്ന് അദ്നാന്‍ സാമി പറഞ്ഞു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റിലൂടെ അഭിനന്ദിച്ചിരുന്നു . ട്വീറ്റില്‍ തെലുങ്ക്‌ പതാക ഉയര്‍ന്നുപറക്കുന്നുവെന്ന പരാമര്‍ശത്തിനെതിരെയാണ് അദ്നാന്‍ സാമി രംഗത്തെത്തിയത്. 

'തെലുങ്ക് പതാക എന്നതുകൊണ്ട് എന്താണ് അര്‍ഥം വെച്ചത്? നിങ്ങള്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ പാതകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്. എന്തിനാണ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. ഇത്തരമൊരു വിജയം രാജ്യത്തെ എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കേണ്ടത്. ഇതൊരു അന്തര്‍ദേശിയ നേട്ടമാണ്. നമ്മള്‍ ഒരു രാജ്യമാണ്. ഈ വിഘടനവാദ മനോഭാവം രാജ്യത്തിന് ദോഷം ചെയ്യും. നന്ദി .. ജയ്‌ ഹിന്ദ്‌' - അദ്നാന്‍ സാമി ട്വീറ്റ് ചെയ്തു.

'തെലുങ്ക് പാതക ഉയരത്തില്‍ പറക്കുന്നു. ആന്ധ്രാപ്രദേശിന് വേണ്ടി എം എം കീരവാണി, എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, ആര്‍ ആര്‍ ആര്‍ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം' എന്നാണ് ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ട്വീറ്റിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്ദേശിച്ചത് ഭാഷയെയാണെന്നാണ് ഒരു വിഭാഗം ആളുകളുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. 

സംഗീത സംവിധായകന്‍ എംഎം കീരവാണിക്ക് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. എംഎം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികളെഴുതിയത് ചന്ദ്രബോസാണ്. കീരവാണിയുടെ മകന്‍ കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുളള നോമിനേഷനും ആര്‍ആര്‍ആര്‍ നേടിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടെയ്‌ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ, ബ്ലഡ്‌പോപ്, റിഹാന, അലെക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് തുടങ്ങിയ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തളളിയാണ് എംഎം കീരവാണിയുടെ നാട്ടു നാട്ടു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്കെത്തുന്നത്. നേരത്തെ 2009-ല്‍ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എ ആര്‍ റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 17 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More