കാവി ബിക്കിനി ധരിച്ച രംഗത്തിന് മാറ്റമില്ല; പഠാന്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്

മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷങ്ങളിലെത്തുന്ന പഠാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. സംഘ്പരിവാര്‍ വിവാദമാക്കിയ കാവി ബിക്കിനിയുടുത്ത ദീപകയുടെ രംഗങ്ങള്‍ കട്ട് ചെയ്യേണ്ടിവന്നില്ല എന്നാണ് അറിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 10 മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 'ബേഷരം രംഗ്' എന്ന ഗാനത്തിലെ ചില അര്‍ധനഗ്ന ദൃശ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സി ബി എഫ് സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) നിര്‍ദേശിച്ച കട്ടുകളില്‍ ഏറെയും സംഭാഷണങ്ങളാണെന്നാണ് വിവരം.

റോ എന്നവാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിമാറ്റി. പി.എം.ഒ എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പി.എം എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്‌സ്-കെ.ജി.ബി എന്നതിനു പകരം എക്‌സ് എസ്ബിയു എന്നുംമാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നുമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കോലാഹലങ്ങള്‍ തുടരുകയാണ്. സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.

Contact the author

Entertainment Desk

Recent Posts

National Desk 5 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More