ഒരുമിച്ചുള്ള ജീവിതം മടുത്തപ്പോള്‍ ലോകമൊക്കെ ഒന്നു കാണാമെന്നുവച്ചു- സൗഹാര്‍ദ്ദത്തോടെയുള്ള വിവാഹമോചനത്തെകുറിച്ച് ലെന

വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പ്രമുഖ നടി ലെന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം കഴിച്ചതെന്നും അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന പറയുന്നു. 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

"എനിക്ക് ആറാം ക്ലാസ് മുതൽ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ് ഫ്രണ്ടിനെത്തന്നെ കല്യാണം കഴിച്ചു. കുറേക്കാലം സന്തോഷമായി ജീവിച്ചതിനു ശേഷം ഞങ്ങൾ പറഞ്ഞു, ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ എന്ന്, അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ ഡിവോഴ്സ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്' എന്നാണ് ലെനയുടെ വാക്കുകള്‍. രസകരമായ ഈ സംഭവം സ്വന്തമായി എന്നെങ്കിലും സിനിമയെടുക്കുമ്പോൾ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണെന്നും അത്രയും 'വളരെ രസകരമായ ജാങ്കോ ലൈഫ് ആയിരുന്നു തന്‍റെ വിവാഹ ജീവിതമെന്നും' അവര്‍ പറയുന്നു.

Contact the author

Entertainment Desk

Recent Posts

Web Desk 3 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More