ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

നമ്മളിൽ പലർക്കും ചില ദിവസങ്ങളിൽ എഴുന്നേൽക്കുമ്പോൾ തന്നെ ഓഫീസിലേക്ക് പോകാൻ മടി തോന്നാറില്ലേ ?  ഒരു ഉന്മേഷക്കുറവ്, അല്ലെങ്കിൽ ഒരു മൂഡ് ഓഫ് ഒക്കെ. ആ പേരും പറഞ്ഞു ലീവ് എടുക്കാനും പറ്റില്ല. അപ്പോൾ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ലീവ് എടുക്കുകയാണ് മിക്കവരും ചെയ്യുക. എന്നാൽ അമിതമായ ജോലി ഭാരം കുറയ്ക്കാനും വ്യക്തി ജീവിതം സന്തോഷ പൂര്‍ണ്ണമാക്കാനും ജീവനക്കാര്‍ക്ക് പത്ത് ദിവസത്തെ 'അൺഹാപ്പി ലീവ്' അനുവദിച്ചിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ റീട്ടെയിൽ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാർക്കായി ഈ വിപ്ലവകരമായ ഈ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. വര്‍ഷത്തില്‍ 10 ലീവ് അധികമായി അനുവദിക്കുമെന്നാണ് യു ഡോംഗ്ലായ്യുടെ പ്രഖ്യാപനം.

'തന്‍റെ എല്ലാ ജീവനക്കാര്‍ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണം. എല്ലാവര്‍ക്കും ജീവിതത്തില്‍ ചില വിഷമ ഘട്ടങ്ങള്‍ ഉണ്ടാകും. മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാർഥമാകണമെന്നില്ല. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്രമിക്കുന്നതാണ് നല്ലതെന്ന്' യു ഡോംഗ്ലായ് പറഞ്ഞു. തന്‍റെ ജീവനക്കാര്‍ക്ക് ആരോഗ്യകരവും ശാന്തവുമായ ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ തന്നെ  'അൺഹാപ്പി ലീവ്' എന്ന ആശയം വന്‍ തരംഗമായി കഴിഞ്ഞു. ഇത് ലോകത്തെല്ലായിടത്തും കൊണ്ടു വരണമെന്നാണ് പലരുടെയും അഭിപ്രായം. കൂടാതെ യു ഡോംഗ്ലായ്യുടെ സ്ഥാപനത്തിലേക്ക് ജോലി നോക്കണമെന്നും ചില കമന്‍റ്റുകള്‍ വന്നു. 2021-ല്‍ ചൈനയില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 65 ശതമാനത്തിലധികം ജീവനക്കാരും സന്തുഷ്ടരല്ലെന്ന് കണ്ടെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍, ജോലി ഭാരം, ചില ബന്ധങ്ങള്‍ എന്നിവയാണ് കാരണങ്ങളായി പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More