കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം; സഞ്ജുവിനെതിരെ ഗവാസ്കറും ഗംഭീറും

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങളായ സുനില്‍ ഗവാസകറും ഗൌതം ഗംഭീറും. 'സഞ്ജുവിന്‍റെ കഴിവിനെപ്പറ്റിയെല്ലാവരും സംസാരിക്കാറുണ്ട്. എന്നാല്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സഞ്ജു ശ്രമിക്കണമെന്ന്' ക്രിക്കറ്റ് ലൈവ് ഷോയ്ക്കിടെ ഗംഭീർ പറഞ്ഞു. 'സഞ്ജുവിന് വലിയ കഴിവുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനാണ് തിരിച്ചടിയാവുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അത് തെളിയിക്കപ്പെട്ടിറിക്കുന്നുവെന്ന്' കമൻ്ററിക്കിടെ ഗവാസ്കർ പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി-20യിൽ സഞ്ജുവിന്‍റെ മോശം പ്രകടത്തിയതിനുപിന്നാലെയാണ് ഗവാസ്കറും ഗംഭീറും രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത്സരത്തില്‍ നാലാം നമ്പറിലാണ് സഞ്ജു ക്രീസിലിറങ്ങിയത്. 6 പന്തില്‍ 5 റണ്‍സുമാത്രമാണ് സഞ്ജുവിന് നേടാനായത്. ഫീല്‍ഡിംങ്ങിലും സഞ്ജു മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിസങ്കയെ പരാജയപ്പെടുത്താന്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും കയ്യില്‍ നിന്നും പന്ത് വഴുതി പോവുകയായിരുന്നു. എന്നാൽ കുശാൽ മെൻഡിസിന്റെയും ധനഞ്ജയ ഡി സിൽവയുടേയും ക്യാച്ച് സഞ്ജു എടുത്തു.

ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും ശ്രീലങ്കയെ രണ്ട് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More