തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു- കനിമൊഴി എംപി

കൊച്ചി: ബിജെപി ഇതര സര്‍ക്കാരുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുകയാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ ഇടപെടുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയെപ്പോലെ പെരുമാറുകയാണെന്നും  കനിമൊഴി പറഞ്ഞു. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള ബന്ധം' എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനുളള ഉപകരണമായി കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെച്ച് സര്‍ക്കാരിന്‌റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്യുന്നത്. ഗവര്‍ണര്‍മാര്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിക്കുകയും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു'- കനിമൊഴി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും കനിമൊഴി പറഞ്ഞു. 'അവര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യ ഘടനയില്‍ വിശ്വസിക്കുന്നില്ല എന്നാണ് തെളിയിക്കുന്നത്'- കനിമൊഴി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More