ആന്‍ഡ്രോയ്ഡിനും ഐഫോണിനും ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഏകീകരിക്കാന്‍ തീരുമാനം. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കണമെങ്കില്‍ യുഎസ്ബി-സി ചാർജിങ് പോര്‍ട്ട്‌ നിര്‍ബന്ധമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2025- മുതലാണ്‌ പുതിയ തീരുമാനം നടപ്പിലാകുക. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോടാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്ഷം അവസാനത്തോടെ പദ്ധതി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യഘട്ടത്തില്‍ എല്ലാ മൊബൈലുകള്‍ക്കും സി ടൈപ്പ് ചാര്‍ജര്‍ കൊണ്ടുവരുവാനാണ്‌ ഉദ്ദേശിക്കുന്നത്. ഇതിനുപിന്നാലെ എല്ലാ ഇലക്ട്രോണിക് വസ്തുക്കളുടെയും ചാര്‍ജിങ് രീതി ഏകികരിക്കുമെന്നും രോഹിത് കുമാർ സിങ് പറഞ്ഞു. അതേസമയം, ചാർജറുകൾ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ അടങ്ങിയതാണ് സമിതി. മിക്ക ആൻഡ്രോയിഡ് ഫോണുകളും നിലവിൽ ടൈപ്-സി പോർട്ടുമായാണ് വിപണികളിലെത്തുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍ ,വാച്ചുകള്‍ ഉള്‍പ്പെടെ ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി സിംഗിള്‍ ചാര്‍ജിംഗ് പോര്‍ട്ട് വികസിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്‌. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More