തിരുവനന്തപുരം: ഹൈക്കോടതിയില്‍ ഇന്നുണ്ടായത് സര്‍ക്കാരിനുള്ള തിരിച്ചടിയല്ലെന്ന് നിയമവകുപ്പ് മന്ത്രി എ.കെ. ബാലന് മാധ്യമങ്ങളോട് പറഞ്ഞു. കോടതി ചില ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്. കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടതു പ്രകാരം എല്ലാ തരത്തിലുള്ള വിവരങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ.കെ. ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംസ്ഥാനം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ജീവന്മരണ പോരാട്ടമാണെന്നും ഇപ്പോള്‍ അതില്‍ മാത്രമാണ് ശ്രദ്ധയെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. ഈ ഘട്ടം കഴിഞ്ഞാല്‍ എല്ലാ വിഷയങ്ങളും പരിഗണിക്കുമെന്നും മന്ത്രി ജയരാജന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം വിവാദ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരു മന്ത്രിമാരും